ഇന്ത്യയിൽ യുവ താരങ്ങൾ വളർന്നു വരണമെങ്കിൽ ഇത് അത്യാവശ്യം..
ഇന്ത്യയിൽ യുവ താരങ്ങൾ വളർന്നു വരണമെങ്കിൽ ഇത് അത്യാവശ്യം..
ഇന്ത്യൻ സൂപ്പർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോളിൽ സംഭവിച്ചത് വിപ്ലവാത്മകമായ മാറ്റങ്ങളാണ്. ഇപ്പോൾ ഇന്ത്യൻ യുവ താരങ്ങൾ വളർന്നു വരണമെങ്കിൽ ഇന്നോതൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ.അദ്ദേഹത്തിന്റെ റിപ്പോർട്ട് നമുക്ക് ഒന്ന് പരിശോധിക്കാം.
അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരം എല്ലാ ക്ലബ്ബുകൾക്കും അണ്ടർ 18 ടീം ആവശ്യമാണ്.കൃത്യമായ റോഡ് മാപ് നൽകി യുവ താരങ്ങൾക്ക് വേണ്ടിയുള്ള ഒരു ടൂർണമെന്റ് നടത്തുക.ഈ താരങ്ങൾ എല്ലാം 22 ഉം 23 ഉം വയസ്സാകുമ്പോളാണ് കോമ്പറ്റിവ് മത്സരങ്ങൾ കളിക്കുക.
ഐ എസ് എൽ യൂത്ത് ലീഗ് തുടങ്ങേണ്ട കൃത്യമായ സമയമാണ് ഇത്. ഇന്ത്യൻ സൂപ്പർ ലീഗിനോട് ഒപ്പം തന്നെ ഈ മത്സരങ്ങളും നടത്താം.ഉദാഹരണത്തിന് ഇന്ന് ഐ എസ് എല്ലിൽ ഹൈദരാബാദും മുംബൈ സിറ്റിയും കളിക്കുകയാണെൽ അവരുടെ യുവ ടീമുകൾ അതെ ദിവസം തന്നെ യൂത്ത് ലീഗും കളിക്കട്ടെ.
ഇതാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. ഐ എസ് എൽ യൂത്ത് ലീഗിന്റെ ആവശ്യമുണ്ടോ??.എന്താണ് നിങ്ങളുടെ അഭിപ്രായം. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page